കുറച്ച് നാളുകൾക്ക് മുമ്പ്, ഒഡീഷയിലെ നുവാപാഡ ജില്ലയിൽനിന്ന് ഛത്തീസ്ഗഡിലെ ഗരിയബന്ദ് ജില്ലയിലേക്കുള്ള യാത്രയിൽ ഗാരിയബന്ദിന്റെ ആസ്ഥാനമായ ദിയോഭോഗിലൂടെ പോകാനിടവന്നു. അവിടെ, സൈക്കിളിൽ പോകുന്ന ചെറുപ്പക്കാരുടെയും കുട്ടികളുടേയും വ്യത്യസ്തമായ ഒരു സംഘത്തെ ഞാൻ കണ്ടു.

പ്രൗഢിയോടുകൂടിയ, ഏതാണ്ട് രാജകീയമായ വസ്ത്രങ്ങളാണ് അവർ ധരിച്ചിരുന്നത്. കൂടാതെ, മാലകൾ, തിളങ്ങുന്ന അരപ്പട്ടകൾ, ചിലങ്കകൾ, വിവിധതരം ശിരോവസ്ത്രങ്ങൾ എന്നിവ അവർ ധരിച്ചിരുന്നു. കൂട്ടത്തിലൊരാൾ വരന്റെ തലപ്പാവുപോലെയൊരു ശിരോവസ്ത്രവും അണിഞ്ഞിരുന്നു. അവർ ഒരു നാടകസംഘത്തിന്റെ ഭാഗമായിരിക്കുമെന്ന് ഞാൻ കരുതി.

ഞാൻ വാഹനം നിർത്തി, കൂടെ അവരും. താമസിയാതെ ഞാൻ അവരുടെ ചിത്രങ്ങൾ പകർത്താൻ തുടങ്ങി. എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചപ്പോൾ, ഏകദേശം 25 വയസ്സുള്ള സോംബരു യാദവ് 'ഞങ്ങൾ ദേവന്റെ മുന്നിൽ നൃത്തം ചെയ്യാൻ ദിയോഭോഗിലേക്ക് പോകുന്നു' എന്ന്  മറുപടി പറഞ്ഞു.

ഗുൽഷൻ യാദവ്, കീർത്തൻ യാദവ്, സോംബരു, ദേവേന്ദ്ര, ധനരാജ്, ഗോബീന്ദ്ര എന്നിവർ 7-8 കിലോമീറ്ററകലെയുള്ള ദിയോഭോഗ് ബ്ലോക്കിലെ കൊസാംകാനി ഗ്രാമപഞ്ചായത്തിലെ നുഗുഡ ഗ്രാമത്തിൽനിന്നുള്ളവരായിരുന്നു. നാട്ടിൽ അവർ കർഷകരും കർഷക തൊഴിലാളികളുമായി ജോലി ചെയ്യുന്നവരും സ്‌കൂളിൽ പഠിക്കുന്നവരുമായിരുന്നു.

PHOTO • Purusottam Thakur

പരിഭാഷ: അനിറ്റ് ജോസഫ്

Purusottam Thakur
purusottam25@gmail.com

Purusottam Thakur is a 2015 PARI Fellow. He is a journalist and documentary filmmaker. At present, he is working with the Azim Premji Foundation and writing stories for social change.

Other stories by Purusottam Thakur
Translator : Anit Joseph

Anit Joseph is a freelance journalist based in Kottayam, Kerala.

Other stories by Anit Joseph