‘ഓ, ആ വീട്? അതിപ്പോള്‍ വെള്ളത്തിലാണ് – അവിടെ!’
എന്താണ് കടല്‍ അടുത്തതായി എടുക്കുന്നതെന്ന് പറയാന്‍ ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഉപ്പാട ഗ്രാമവാസികള്‍ സഹജാവബോധത്തെ ആശ്രയിക്കുന്നു. വളരെവേഗം ഇറങ്ങിവരുന്ന തീരദേശരേഖ അവരുടെ ജീവനോപാധികളെയും സാമൂഹ്യബന്ധങ്ങളെയും കൂട്ടായ ഓര്‍മ്മകളെയും മാറ്റി മറിച്ചിരിക്കുന്നു
2022, ഫെബ്രുവരി 28 | രാഹുൽ. എം.
മാറുന്ന കാലാവസ്‌ഥയിൽ പ്രാണികളുടെ യുദ്ധങ്ങൾ
ഇന്ത്യയിൽ നാടൻ പ്രാണിവർഗ്ഗങ്ങളുടെ എണ്ണത്തിൽ വലിയ വീഴ്ച കണ്ടുവരുന്നു- ഇവയിൽ പല വർഗ്ഗങ്ങളും നമ്മുടെ ഭക്ഷ്യസുരക്ഷയുമായി നേരിട്ട് ബന്ധമുള്ളവയാണ്. എങ്കിലും മനുഷ്യർക്ക് പട്ടികളോടും പൂച്ചകളോടും ഉള്ളതുപോലുള്ള താല്പര്യം ഇവയോട് ഉണ്ടാവുക അത്ര എളുപ്പമല്ല
2020, സെപ്റ്റംബർ 22 | പ്രീതി ഡേവിഡ്
ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളുടെ മഹാസങ്കടം
കടലിൽ നിന്ന് 1-2 മീറ്റർ മാത്രം ഉയർന്നു സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശത്ത് പവിഴപ്പുറ്റുകൾ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. നിരവധി മേഖലകളിൽ കാലാവസ്ഥാവ്യതിയാനത്തിന്‍റെ ആഘാതം അനുഭവപ്പെടുന്ന ഇവിടെ ഏഴുപേരിൽ ഒരാൾ മത്സ്യബന്ധന തൊഴിലാളിയാണ്
2020, സെപ്റ്റംബർ 12 | ശ്വേത ഡാഗ
താനെയിലെ കാലം തെറ്റി വരുന്ന മഴ
മഹാരാഷ്ട്രയിലെ ശാഹപുർ താലൂക്കിലെ ആദിവാസിഗ്രാമങ്ങളിലുള്ള ധർമ ഗരേലും മറ്റുള്ളവരും കാലാവസ്‌ഥാ വ്യതിയാനത്തെക്കുറിച്ച് സംസാരിക്കുന്നില്ലായിരിക്കാം. പക്ഷെ, ദൈനംദിന ജീവിതത്തിൽ, ക്രമം തെറ്റിയ കാലവർഷവും വിളവുകളിലുണ്ടാകുന്ന കുറവും പോലുള്ള അതിന്‍റെ പരിണിത ഫലങ്ങള്‍ ഇവർ നേരിട്ട് അനുഭവിക്കുന്നു
2020, ഓഗസ്റ്റ് 25 | ജ്യോതി ഷിനോലി
ചുടുകാറ്റ്, ശീതക്കാറ്റ് – മിക്കപ്പോഴും ചൂട്
2019 ജൂണിൽ രാജസ്ഥാനിലെ ചുരുവിൽ രേഖപ്പെടുത്തിയ ചൂട് 51 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ആഗോളതലത്തിലെ ഏറ്റവും വലിയ ചൂട്. പക്ഷേ അന്നാട്ടുകാരെ സംബന്ധിച്ചിടത്തോളം, വർദ്ധിക്കുന്ന ചൂടും അസ്വാഭാവികമായ മാറ്റങ്ങളുമടക്കമുള്ള കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രതിഭാസങ്ങളിൽ ഒന്നുമാത്രമായിരുന്നു അത്
2020, ജൂൺ 2 | ശർമിള ജോഷി
യമുനയിലെ ചത്ത മീനുകൾ പുത്തനാവുന്ന സമയം
മലിനജലവും അവഗണനയും ദില്ലിയുടെ ജീവനാഡിയെ അഴുക്കുചാലാക്കിയിരിക്കുന്നു. യമുനയുടെ യഥാർത്ഥ സംരക്ഷകർ പോകാനൊരിടവുമില്ലാത്തവരാകുമ്പോൾ, അതിലെ ആയിരക്കണക്കിന് മീനുകളാണ് വർഷംതോറും ചത്തുപൊങ്ങുന്നത്. ഇവയെല്ലാം ചേർന്ന് ഒരു കാലാവസ്ഥാ പ്രതിസന്ധിക്ക് വളവും കാരണവുമാവുന്നു
2020, ജനുവരി 22 | ശാലിനി സിംഗ്
മഹാനഗരവും, ചെറിയ കർഷകരും, മരിക്കുന്ന ഒരു പുഴയും
നഗരകർഷകരോ? ഒരുവിധത്തിൽ അതെ. ശ്വാസം മുട്ടുന്ന യമുനാനദിയും പ്രളയസാധ്യതയുള്ള പുഴയോരവും ചേർന്ന് കാലാവസ്ഥാപ്രതിസന്ധിയും ഉപജീവനനഷ്ടവും സൃഷ്ടിക്കുമ്പോൾ രാജ്യതലസ്ഥാനത്ത് അവരുടെ ജീവിതം വഴിമുട്ടുകയാണ്
2019 ഡിസംബർ 19 | ശാലിനി സിംഗ്
മുംബൈ നഗരപ്രാന്തങ്ങളിലെ മത്സ്യ ആവാസവ്യവസ്ഥകൾ നേരിടുന്ന വെല്ലുവിളികൾ
വര്‍സോവ കോലിവാഡയിലെ എല്ലാവര്‍ക്കും ഇല്ലാതായിക്കൊണ്ടിരിക്കുന്ന മത്സ്യങ്ങളെപ്പറ്റി പറയാന്‍ ഒരു കഥയുണ്ട് - പ്രാദേശിക തലത്തിലെ മലിനീകരണം മുതല്‍ ആഗോളതലത്തിലെ ചൂട് വരെ വ്യാപിച്ചുകിടക്കുന്ന കാരണങ്ങളാണ് ഇതിനു പിന്നിലുള്ളത്. ഇവരണ്ടും ചേര്‍ന്നാണ് നഗരത്തിന്‍റെ തീരപ്രദേശങ്ങളിലെ കാലാവസ്ഥയിൽ ആഘാതം ഉണ്ടാക്കിയിട്ടുള്ളതും
2019, ഡിസംബർ 4 | സുബുഹി ജിവാനി
തമിഴ്‌നാട്ടിലെ കടൽപ്പായൽ കൊയ്ത്തുകാർ അശാന്തമായ കടലിൽ
തമിഴ്‌നാട്ടിലെ ഭാരതിനഗറിലെ മത്സ്യത്തൊഴിലാളികളായ സ്ത്രീകൾ അവരുടെ അസാധാരണമായ തൊഴിലിൽ കൂടുതൽ നേരം വള്ളങ്ങളിൽ അല്ല മറിച്ചു വെള്ളത്തിൽ ആണ് ചെലവിടുന്നത്. പക്ഷെ, കാലാവസ്ഥാ വ്യതിയാനവും സമുദ്രവിഭവങ്ങളുടെ അമിത ചൂഷണവും അവരുടെ ഉപജീവനമാർഗ്ഗത്തെ പതുക്കെ നശിപ്പിക്കുകയാണ്
2019, ഒക്ടോബർ 31 | എം. പളനി കുമാർ
മഴ വൈകുന്നു, ഭണ്ഡാരയിലെ കര്‍ഷകര്‍ ദുരിതക്കയത്തില്‍
|വര്‍ഷങ്ങളായി ആവശ്യത്തിന് ജലസ്രോതസുകളുള്ള ജില്ലയായ വിദര്‍ഭയില്‍ മഴപ്പെയ്ത്തിന്‍റെ രീതികള്‍ മാറിവരികയാണ്. കാലാവസ്ഥാ ഹോട്ട്‌സ്‌പോട്ട് എന്ന പട്ടികയില്‍ പെടുത്തിയിരിക്കുന്ന ഭണ്ഡാരയിലെ മാറ്റങ്ങള്‍ നെല്‍ക്കര്‍ഷകര്‍ക്ക് അനിശ്ചിതത്വവും നഷ്ടവും വരുത്തുകയാണ് |
2019, ഒക്ടോബർ 23 | ജയ്ദീപ് ഹാർദികർ
പരുത്തികൊണ്ട് വലഞ്ഞിരിക്കുന്നു
ഒഡിഷയുടെ റായ്ഗഢ് ജില്ലയിൽ വ്യാപകമാവുന്ന രാസവളാധിഷ്ഠിതവും ജനിതകമാറ്റം വരുത്തിയതുമായ പരുത്തിയുടെ ഒറ്റവിളക്കൃഷി, കാലാവസ്ഥാ പ്രതിസന്ധിയുടെ വിത്ത് വിതയ്ക്കുകയും, നാട്ടറിവുകളെ എന്നന്നേക്കുമായി ഇല്ലാതാക്കുകയും കർഷകരെ കടക്കെണിയിലാക്കുകയും, ജനങ്ങളുടെ ആരോഗ്യത്തെ പാടെ തകർക്കുകയുമാണ്
2019, ഒക്ടോബർ 7 | അനികേത് ആഗയും ചിത്രാംഗദ ചൌധുരിയും
ഒഡീഷയിൽ കാലാവസ്ഥാ പ്രതിസന്ധിയുടെ വിത്തുകൾ വിതയ്ക്കുന്നു
റായഗഡയിൽ ജനിതകമാറ്റം വരുത്തിയ പരുത്തി [ബിടി കോട്ടൺ] കൃഷിചെയ്യുന്നതിന്‍റെ വ്യാപ്തി കഴിഞ്ഞ 16 വർഷങ്ങൾക്കുള്ളിൽ 5,200 ശതമാനം വർദ്ധിച്ചിരിക്കുന്നു. തദ്‌ഫലമായി തദ്ദേശീയ ചെറുധാന്യങ്ങൾ, നെല്ലിനങ്ങൾ, വനഭോജ്യങ്ങൾ എന്നിവയാൽ സമ്പന്നമായ ഈ ജൈവവൈവിധ്യ ഹോട്ട്സ്പോട്ട് ഭയങ്കരമായ പാരിസ്ഥിതിക മാറ്റം നേരിടുകയാണ്
2019, ഒക്ടോബർ 4 | ചിത്രാംഗദ ചൌധുരിയും അനികേത് ആഗയും
ഗുജറാത്തിലെ ആടുവളർത്തലുകാരും കുറഞ്ഞുകൊണ്ടിരിക്കുന്ന മേച്ചല്‍പുറങ്ങളും
മേച്ചൽ പുറങ്ങൾ ഇല്ലാതെയൊ ലഭ്യമാകാതെയൊ വരുമ്പോഴും പ്രകൃതിയുടെ ക്രമങ്ങൾക്ക് താളം തെറ്റുമ്പോഴും ഗുജറാത്തിലെ കച്ചിൽ നിന്നുള്ള ആടുവളർത്തലുകാർ അവരുടെ ചെമ്മരിയാടുകൾക്കായി പുല്ലുകളുളള സ്ഥലങ്ങള്‍ തേടി ദീര്‍ഘദൂരം നടക്കുന്നു
2019, സെപ്റ്റംബർ 23 | നമിത വൈകർ
പുല്‍ക്കൊടി പോലും കിളിര്‍ക്കാത്ത അവസ്ഥയില്‍ സുന്ദര്‍വനങ്ങള്‍
പശ്ചിമ ബംഗാളിലെ സുന്ദര്‍വനങ്ങളുടെ തീരത്തു ജീവിക്കുന്ന ജനങ്ങള്‍ നിലവില്‍ കാലാവസ്ഥ വ്യതിയാനങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്നു – ആവര്‍ത്തിച്ചു വരുന്ന ചുഴലിക്കാറ്റുകള്‍, ക്രമരഹിതമായ മഴ, വര്‍ദ്ധിക്കുന്ന ലവണത്വം, ഉയരുന്ന ചൂട്, ഇല്ലാതായിക്കൊണ്ടിരിക്കുന്ന കണ്ടല്‍കാടുകൾ, പിന്നെ പലതിനെയും
2019, സെപ്റ്റംബർ 10 | ഉർവ്വശി സർക്കാർ
സന്തോഷം നിറഞ്ഞ ദിവസങ്ങൾ ഇന്ന് ഗൃഹാതുരത്വം മാത്രം
അരുണാചൽ പ്രദേശിലെ കിഴക്കൻ ഹിമാലയ പർവതവാസികളായ ബ്രോക്പാ നാടോടികൾ കാലാവസ്‌ഥാ വ്യതിയാനം മനസ്സിലാക്കി പരമ്പരാഗത അറിവുകൾ ഉപയോഗിച്ച് അതിനെ നേരിടാനുള്ള ഉപായങ്ങൾ മെനയുന്നു
2019, സെപ്റ്റംബർ 2 | റിതായൻ മുഖർജി
വേനലിലെ ആലിപ്പഴവർഷം ലത്തൂരിന്‍റെ കൃഷിയെ തകർക്കുന്നു
കഴിഞ്ഞ ഒരു പതിറ്റാണ്ടായി വേനൽക്കാലത്ത് ആഞ്ഞടിക്കുന്ന ആലിപ്പഴവർഷം മഹാരാഷ്ട്രയിലെ ലത്തൂർ ജില്ലയിലെ ഗ്രാമീണരെ സ്തബ്ധരാക്കുകയാണ്. ചില കർഷകർ കായ്കനിക്കൃഷി പാടെ കൈയ്യൊഴിഞ്ഞിരിക്കുന്നു
2019, ഓഗസ്റ്റ് 26 | പാർത്ഥ് എം.എൻ.
സാങ്കോളയില്‍ ‘എല്ലാം കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു’
മികച്ച വര്‍ഷപാതത്തിന്‍റെയും വേനല്‍ക്കാലത്തിന്‍റെയും പഴയ ചാക്രിക ക്രമങ്ങള്‍ എങ്ങനെയാണ് തകര്‍ന്നത് എന്നതുമായി ബന്ധപ്പെട്ട കഥകള്‍ മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയിലെ സാങ്കോള താലൂക്കിലെ ഗ്രാമങ്ങളില്‍ വ്യാപിച്ചിരിക്കുന്നു - കൂടാതെ എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്നും എന്തൊക്കെയാണ് അവയുടെ ആഘാതങ്ങളെന്നുമുള്ള ചോദ്യങ്ങളും ഉയരുന്നു
2019 ഓഗസ്റ്റ് 19 | മേധ കാലെ
ഇന്ന് ഞങ്ങൾ ആ മീനുകളെ ഡിസ്‌കവറി ചാനലിൽ തിരയുകയാണ്
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ പാമ്പൻ ദ്വീപിൽ മീൻപിടുത്തക്കാർ അവർക്കുവേണ്ടി തന്നെ സ്ഥാപിച്ച കമ്മ്യൂണിറ്റി റേഡിയോ ആയ കടൽ ഓസൈക്ക് ഈ ആഴ്ച മൂന്ന് വയസ്സ് തികഞ്ഞു. കാലാവസ്ഥാവ്യതിയാനത്തിൽ കേന്ദ്രീകരിച്ചുകൊണ്ട് അത് തരംഗം സൃഷ്ടിക്കുകയാണ്
2019, ഓഗസ്റ്റ് 12 | കവിത മുരളീധരൻ
ഈ കാലാവസ്ഥാ വ്യതിയാനം എന്തുകൊണ്ട്?
കേരളത്തിലെ വയനാട്ടിൽ ഒരു കാലത്തു നാട്ടിലെ ശീതളകാലാവസ്ഥയെക്കുറിച്ച് ഊറ്റംകൊണ്ടിരുന്ന കാപ്പി-കുരുമുളക് കർഷകർ അന്തരീക്ഷതാപം വർദ്ധിച്ചതിനാലും കാലംതെറ്റിയെത്തുന്ന കാലവർഷത്താലുമുണ്ടായ കെടുതികളിൽ പരിഭ്രാന്തരാണ്
2019 ഓഗസ്റ്റ് 5 | വിശാഖ ജോർജ്
‘ഒരു പക്ഷെ ഞങ്ങൾ മലദൈവത്തെ ചൊടിപ്പിച്ചിരിക്കാം’
ലഡാക്കിലെ ഉയർന്ന മേച്ചിൽ സ്ഥലങ്ങളിൽ വസിക്കുന്ന നാടോടികളായ ചാങ്പ ഇടയന്മാരുടെ യാക്കു (ചെമ്മരിക്കാള)-മായി ബന്ധപെട്ടു കിടക്കുന്ന സമ്പദ്ഘടന പർവ്വതപ്രദേശങ്ങളിലെ ലോലമായ ആവാസവ്യവസ്ഥയിലെ കാലാവസ്ഥയിൽ ഉണ്ടാകുന്ന കാതലായ വ്യതിയാനങ്ങൾ മൂലം പ്രതിസന്ധിയിലാണ്
2019 ജൂലായ് 22 | റിതായൻ മുഖർജി
കാലാവസ്ഥയെ ഭയന്ന് കൊൽഹാപ്പൂരിൽ
കൊൽഹാപ്പൂരിലെ രാധാനഗരിയിൽ കാട്ടുപോത്തുകൾ കൃഷിയിടങ്ങൾ കൈയേറുന്നതുമൂലം മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരികയാണ്. വനനശീകരണം, കാർഷിക വ്യതിയാനങ്ങൾ, വരൾച്ച, അസ്ഥിരമായ കാലാവസ്ഥാക്രമം എന്നിവയാണ് ഇതിനു പ്രേരിപ്പിക്കുന്നത്
2019, ജൂലായ് 17 | സങ്കേത് ജയിൻ
രായലസീമയിൽ മണൽ പെയ്യുകയാണ്
കൃഷിരീതിയിൽ വന്ന മാറ്റങ്ങളും കുറഞ്ഞുവരുന്ന വനവിസ്തൃതിയും കുഴൽക്കിണറുകളുടെ അതിപ്രസരവും ഒരു നദിയുടെ മരണവും കൂടാതെ മറ്റു പലതും - ആന്ധ്രപ്രദേശിലെ അനന്തപുർ ജില്ലയുടെ ഭൂമി, വായു, ജലം, വനങ്ങൾ, കാലാവസ്ഥ എന്നിവയിൽ ഗണ്യമായ ആഘാതം ഉണ്ടാക്കിയിരിക്കുന്നു